---
title: "എ ബി സി സെന്റർ ഉത്ഘാടനം ചെയ്തു"
english_title: "ABC Center inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293458/ABC Center inaugurated"
published_at: "2025-05-31T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b3025af6ab_Screenshot_20250531_220629_Samsung_Internet.jpg"
keywords: []
---

# എ ബി സി സെന്റർ ഉത്ഘാടനം ചെയ്തു

> **Lead Summary:** സുൽത്താൻ ബത്തേരി : തെരുവുനായ വര്‍ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ ബി സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന്എല്ലാവരുടെയും സഹകരണത്തോടെ നിയമങ്ങള്‍ പാലിച്ച് ജില്ലയിലെ എ ബി സി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ ആരംഭിച്ച എ ബി സി സെന്ററിന്റെയും ഓപ്പറേഷന്‍ തീയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മ്മിച്ച സെന്ററില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, സുല്‍ത്താന്‍ ബത്തേരി- പനമരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ തെരുവുനായകളുടെ പ്രജനന നിയന്ത്രണം ലക്ഷ്യമിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ എബിസി സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

## Article Content

സുൽത്താൻ ബത്തേരി : തെരുവുനായ വര്‍ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ ബി സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന്എല്ലാവരുടെയും സഹകരണത്തോടെ നിയമങ്ങള്‍ പാലിച്ച് ജില്ലയിലെ എ ബി സി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ ആരംഭിച്ച എ ബി സി സെന്ററിന്റെയും ഓപ്പറേഷന്‍ തീയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മ്മിച്ച സെന്ററില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, സുല്‍ത്താന്‍ ബത്തേരി- പനമരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ തെരുവുനായകളുടെ പ്രജനന നിയന്ത്രണം ലക്ഷ്യമിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ എബിസി സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293458/ABC Center inaugurated)